LiveTV

Live

National

വേതന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

വേതന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം
Summary
തൊഴിലാളികള്‍ക്ക് ശമ്പളം ഓണ്‍ലൈനിലൂടെയോ ചെക്ക് വഴിയോ നല്‍കാനുള്ള വേതന വിതരണ നിയമത്തിലെ ഭേദഗതി

വേതന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. തൊഴിലാളികള്‍ക്ക് ശമ്പളം ഓണ്‍ലൈനിലൂടെയോ ചെക്ക് വഴിയോ നല്‍കാനുള്ള വേതന വിതരണ നിയമത്തിലെ ഭേദഗതിക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. മാസം 18000 രൂപയില്‍ താഴെ വേതനം പറ്റുന്നവര്‍ക്ക് ശമ്പളം ഓണ്‍ലൈനായോ അല്ലെങ്കില്‍ ചെക്ക് മുഖാന്തിരമോ കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. വേതനം എങ്ങനെ കൈപ്പറ്റണമെന്ന് തീരുമാനിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണ് പുതിയ ഓര്‍ഡിനെന്‍സെന്ന് തൊഴിലാളി സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു.