LiveTV

Live

National

ടോം ഉഴുന്നാലിന്‍റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി

ടോം ഉഴുന്നാലിന്‍റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി
Summary
ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിനായുള്ള എല്ലാ വഴികളും തേടുമെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.ജീവൻ രക്ഷിക്കണമെന്ന് യാചിക്കുന്ന

യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്‍റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിനായുള്ള എല്ലാ വഴികളും തേടുമെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.ജീവൻ രക്ഷിക്കണമെന്ന് യാചിക്കുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ ഇന്നലെയാണ് പുറത്ത് വന്നത്.

ടോം ഉഴുന്നാലിന്‍റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി

യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്‍റെ പുതിയ വീഡിയോ കണ്ടിരുന്നു.മോചനത്തിനായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കും.ടോം ഉഴുന്നാല്‍ ഇന്ത്യന്‍ പൌരനാണ്.ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടതാണ്.മോചനത്തിനായുള്ള എല്ലാ വഴികളും തേടുമെന്നും ഒരു സാധ്യതയും അവഗണിക്കില്ലെന്നുമാണ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന ഉറപ്പ് ഇന്നലെ തന്നെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് നല്‍കിയിരുന്നു.

ജീവൻ രക്ഷിക്കണമെന്നും ആരോഗ്യസ്‌ഥിതി മോശമാണെന്നും വിശദീകരിക്കുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണം.താനൊരു ഇന്ത്യാക്കാരനായത് കൊണ്ടാണ് ഈ അവസ്‌ഥ നേരിടേണ്ടി വന്നത്. മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം വീഡിയോ സന്ദശത്തില്‍ പറയുന്നുണ്ട്.