LiveTV

Live

National

പാസ്പോര്‍ട്ടിന് ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

പാസ്പോര്‍ട്ടിന് ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല
Summary
പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല
പാസ്പോര്‍ട്ടിന് ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

പാസ്പോര്‍ട്ട് മാനദണ്ഡങ്ങളില്‍ ഇളവ്. 1989 ജനുവരി 26ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ രേഖകളായി ഉപയോഗിക്കാം. വിവാഹ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം. മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല. ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരിന് പകരം ഗുരുവിന്റെ പേര് നല്‍കാം. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇളവ് സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കിയത്.