LiveTV

Live

National

അസാധുവില്‍ കൂടുതല്‍ നിയന്ത്രണം; 5000 രൂപയില്‍ കൂടുതല്‍ ഒരു അക്കൌണ്ടില്‍ നിക്ഷേപിക്കാവുന്നത് ഒരു തവണ മാത്രം

അസാധുവില്‍ കൂടുതല്‍ നിയന്ത്രണം; 5000 രൂപയില്‍ കൂടുതല്‍ ഒരു അക്കൌണ്ടില്‍ നിക്ഷേപിക്കാവുന്നത് ഒരു തവണ മാത്രം
Summary
നോട്ട് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം.

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് വീണ്ടും നിയന്ത്രണം. ഈ മാസം മുപ്പത് വരെ 5000 രൂപയില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ ഇടാനാകൂ എന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു. കൂടുതല്‍ തുകയുമായി എത്തുന്നവര്‍ ബാങ്കുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരും.

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് അനുവദിച്ച കാലവധി ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ നിയന്ത്രണം കൂടി കൊണ്ട് വന്നിരിക്കുന്നത്. ഇന്ന്മുതല്‍ പഴയ നോട്ടില്‍ പലഘടുക്കളായി 5000 രൂപ നിക്ഷേപിക്കുന്നവര്‍ക്കും ഒറ്റതവണയായി നിക്ഷേപിക്കുന്നവര്‍ക്കും നിയന്ത്രണം ബാധകമാണ്. ഇവരില്‍ നിന്ന് 5000ത്തില്‍ കൂടുതല്‍ വരുന്ന തുക ഒരു തവണ സ്വീകരിക്കും. പിന്നീട് പഴയ നോട്ടുമായി ബാങ്കിലെത്തിയാല്‍ ബാങ്കുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ നേരിടേണ്ടിവരും. കൊണ്ടുവന്ന നോട്ടുകള്‍ എന്തുകണ്ട് ഇതുവരെ ബാങ്കിലിടാന്‍ തയ്യാറായില്ല എന്നതായിരിക്കും ആദ്യത്തെ ചോദ്യം. ഉത്തരം തൃപ്തികരം ആണെങ്കില്‍ നിക്ഷേപകനെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം പണം സ്വീകരിക്കും. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ച നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡം പാലിച്ച അക്കൌണ്ടുകളിലേക്ക് മാത്രമേ പഴയനോട്ട് ഇനി സ്വീകരിക്കൂവെന്നും ആര്‍ബിഐ വ്യക്തമാക്കി. പൊതു സ്വകാര്യമേഖലാ വാണിജ്യ ബാങ്കുകള്‍ക്ക് പുറമെ അര്‍ബന്‍‌ കോ ഓപ് ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ കള്ളപ്പണത്തിന്റെ വിശദാംശം സ്വയം വെളിപ്പെടുത്തി നികുതിയും പിഴയും ഒടുക്കി പണം പ്രധാന മന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഈ നിയന്ത്രണം ഉണ്ടാകില്ല.