LiveTV

Live

National

നോട്ട് നിരോധത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജെയ്റ്റ്‍ലിയുടെ കൈവശമുണ്ടായിരുന്നത് 65 ലക്ഷം രൂപ

നോട്ട് നിരോധത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജെയ്റ്റ്‍ലിയുടെ കൈവശമുണ്ടായിരുന്നത് 65 ലക്ഷം രൂപ
Summary
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധം സംബന്ധിച്ച പ്രഖ്യാപനം വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ കേന്ദ്രമന്ത്രിമാരുടെ കൈവശം ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
നോട്ട് നിരോധത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജെയ്റ്റ്‍ലിയുടെ കൈവശമുണ്ടായിരുന്നത് 65 ലക്ഷം രൂപ

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധം സംബന്ധിച്ച പ്രഖ്യാപനം വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ കേന്ദ്രമന്ത്രിമാരുടെ കൈവശം ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുതാര്യതക്കായി ബിജെപി എംപിമാരും എംഎല്‍എമാരും നവംബര്‍ 8 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

നോട്ട് നിരോധം പ്രഖ്യാപിച്ച നവംബര്‍ 8 ന് മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അടക്കമുള്ളവരുടെ കൈവശം ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ്‍ ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 76 മന്ത്രിമാരില്‍ 40 മന്ത്രിമാരുടെയും കൈവശം വന്‍തുകയുണ്ടായിരുന്നു. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടപ്രകാരം എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ ഓഫീസിന് തങ്ങളുടെ ധനയിടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ നോട്ടുകളുണ്ടായിരുന്നത് ധനമന്ത്രി ജെയ്റ്റ്‍ലിയുടെ പക്കലായിരുന്നു. 65 ലക്ഷം രൂപയുടെ നോട്ടുകളായിരുന്നു ജെയ്റ്റ്‍ലിയുടെ കൈവശമുണ്ടായിരുന്നത്. ശ്രീപാദ് യസോ നായിക്കിന്റെ കൈവശം 22 ലക്ഷം രൂപയും ഹന്‍സ്‍രാജ് അഹിറിന്റെ പക്കല്‍ പത്തു ലക്ഷം രൂപയുമുണ്ടായിരുന്നു. ശേഷിച്ചവരില്‍ 23 പേരുടെ പക്കല്‍ രണ്ടു ലക്ഷം രൂപക്ക് താഴെയും 15 പേരുടെ കൈവശം 2.5 ലക്ഷം രൂപയോളവുമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ കണക്കുകള്‍ പ്രകാരം 89,700 രൂപയുടെ നോട്ടുകളാണുണ്ടായിരുന്നത്.