LiveTV

Live

National

സച്ചിന്റെ സമ്മാനം ബി.എം.ഡബ്ലിയുവിന്റെ പരസ്യത്തിനെന്ന് ശോഭാ ഡേ

സച്ചിന്റെ സമ്മാനം ബി.എം.ഡബ്ലിയുവിന്റെ പരസ്യത്തിനെന്ന് ശോഭാ ഡേ
Summary
ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത കാറുകള്‍ ബി.എം.ഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിനാണ് പി.വി സിന്ധു, ഗോപീചന്ദ്, ദിപ കര്‍മാക്കര്‍, സാക്ഷി മാലിക്ക് എന്നിവര്‍ക്ക് കൈമാറിയത്.
സച്ചിന്റെ സമ്മാനം ബി.എം.ഡബ്ലിയുവിന്റെ പരസ്യത്തിനെന്ന് ശോഭാ ഡേ

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളെ പരിഹസിച്ച എഴുത്തുകാരി ശോഭ ഡേ സച്ചിനെതിരെ പുതിയ ട്വീറ്റുമായി രംഗത്ത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒളിമ്പിക്‌സിലെ താരങ്ങള്‍ക്ക് ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ടാണ് ശോഭ ഡേയുടെ ട്വീറ്റ്.

ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത കാറുകള്‍ ബി.എം.ഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിനാണ് പി.വി സിന്ധു, ഗോപീചന്ദ്, ദിപ കര്‍മാക്കര്‍, സാക്ഷി മാലിക്ക് എന്നിവര്‍ക്ക് കൈമാറിയത്. ഇത് ബി.എം.ഡബ്ല്യുവിന്റെ പരസ്യതന്ത്രമാണെന്നും കൈകാര്യം ചെയ്യാന്‍ ഏറെ പണം ചെലവാകുന്ന ഇത്തരം വിലപിടിപ്പുള്ള വലിയ കാറുകള്‍ റോഡിലിറക്കാനും കേടു വരാതെ സൂക്ഷിക്കാനും ആര് തയ്യാറാകുമെന്നുമാണ് ശോഭ ട്വീറ്റ് ചെയ്തത്.

നേരത്തെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് ശോഭ ഡേ ട്വീറ്റ് ചെയ്തിരുന്നു. സെല്‍ഫിയെടുക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യന്‍ ടീം റിയോയിലേക്ക് പോകുന്നതെന്നും മെഡലൊന്നുമില്ലാതെയാകും തിരിച്ചെത്തുകയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചിരുന്നു.