LiveTV

Live

National

ലോധ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കല്‍: ജസ്റ്റിസ് കട്ജു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലോധ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കല്‍: ജസ്റ്റിസ് കട്ജു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
Summary
ലോധ പാനല്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബിസിസിഐ കട്ജുവിനെ ചുമതലപ്പെടുത്തിയത്
ലോധ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കല്‍: ജസ്റ്റിസ് കട്ജു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇന്ന് ബിസിസിഐക്ക് കൈമാറും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ എങ്ങിനെ നടപ്പാക്കണം, നിയമപരമായ വശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കും റിപ്പോര്‍ട്ട്. ലോധ പാനല്‍ കമ്മിറ്റി ശിപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിസിസിഐ നേരത്തെ മാര്‍ക്കണ്ഡേയ കട്ജുവിനെ ചുമതലപ്പെടുത്തിയിരുന്നു. കട്ജു കൈമാറുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോധ കമ്മിറ്റി അംഗങ്ങളുമായി ബിസിസിഐ ചര്‍ച്ച നടത്തുക. ചര്‍ച്ച നടത്തുന്നതിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ തലവന്‍ സ്ഥാനവും കട്ജുവായിരിക്കും വഹിക്കുക.