LiveTV

Live

National

നാവ് അരിഞ്ഞുതള്ളും; കാഞ്ച ഐലയ്യക്ക് ഭീഷണി

നാവ് അരിഞ്ഞുതള്ളും; കാഞ്ച ഐലയ്യക്ക് ഭീഷണി
Summary
ഐലയ്യയുടെ സാമാജിക സ്മഗളുരു കോളത്തൊള്ളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകത്തിനെതിനെതിരെ ആര്യ വൈശ്യ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു

എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ കാഞ്ച ഐലയ്യക്കെതിരെ ഭീഷണി. നാവ് അരിഞ്ഞുകളയുമെന്ന് അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനില്‍ കാഞ്ച ഐലയ്യ പരാതി നല്‍കി. തന്റെ നാവ് അരിഞ്ഞുതള്ളുമെന്ന് നിരവധി അജ്ഞാത ഫോണ്‍കോളുകള്‍ വന്നെന്ന് പരാതിയില്‍ പറയുന്നു.

ഐലയ്യയുടെ സാമാജിക സ്മഗളുരു കോളത്തൊള്ളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകത്തിനെതിനെതിരെ ആര്യ വൈശ്യ സംഘം നേരത്തെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. ഐലയ്യയുടെ കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ ഈ സംഘടന സംഘടിപ്പിച്ചിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദിയെന്ന് ഐലയ്യ പറഞ്ഞു.

പുസ്തകം പിന്‍വലിക്കണമെന്ന് ആര്യ വൈശ്യ അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്‍റെ തലക്കെട്ടും പുസ്തകത്തിലെ ചിവ പരാമര്‍ശങ്ങളും തങ്ങളുടെ സമുദായത്തെ അവഹേളിക്കുന്നതാണെന്നാണ് ഇവരുടെ വാദം.

നാവ് അരിഞ്ഞുതള്ളും; കാഞ്ച ഐലയ്യക്ക് ഭീഷണി