LiveTV

Live

National

സിദ്ദു ബിജെപി അംഗത്വം രാജിവെച്ചു

സിദ്ദു ബിജെപി അംഗത്വം രാജിവെച്ചു
Summary
പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്ന സിദ്ദു എംപി സ്ഥാനം രാജിവെച്ച് രണ്ട് മാസത്തിന് ശേഷമാണ് പാര്‍ട്ടി അംഗത്വവും രാജിവെച്ചത്.

മുന്‍ എംപി നവ്ജ്യോത് സിങ് സിദ്ദു ബിജെപി അംഗത്വം രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്ന സിദ്ദു എംപി സ്ഥാനം രാജിവെച്ച് രണ്ട് മാസത്തിന് ശേഷമാണ് പാര്‍ട്ടി അംഗത്വവും രാജിവെച്ചത്. ബിജെപി വിട്ട ശേഷം ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയ സിദ്ദു ഒരാഴ്ച മുമ്പാണ് സ്വന്തം പാര്‍ട്ടിയായ ആവാസെ പഞ്ചാബ് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിദ്ദു എം പി സ്ഥാനം രാജിവെച്ചത്.