LiveTV

Live

National

തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എ​ണ്ണി തീ​ർ​ന്നി​ല്ലെ​ന്ന് റിസര്‍വ് ബാങ്ക്

തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എ​ണ്ണി തീ​ർ​ന്നി​ല്ലെ​ന്ന് റിസര്‍വ് ബാങ്ക്
Summary
തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ളു​ടെ വി​വ​രം പ​ങ്കു​വ​യ്ക്കാ​നാ​കു​മോ​യെ​ന്ന് ക​മ്മി​റ്റി​യി​ലെ ഒ​രം​ഗത്തിന്റെ ചോദ്യത്തിനാണ് പ​ട്ടേ​ൽ ഉ​ത്ത​രം ന​ൽ​കി​യ​ത്

കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച 1000, 500 നോ​ട്ടു​കളില്‍ തി​രി​ച്ചെ​ത്തി​യവ ഇ​തു​വ​രെ എ​ണ്ണി​ത്തീ​ര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അതിനാല്‍ കണക്കറിയില്ലെന്നും റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ‌​ണ​ർ പറഞ്ഞു. പാ​ർ‌​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു മു​ന്നി​ലാ​ണ് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ നോ​ട്ട് എ​ണ്ണ​ൽ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ളു​ടെ വി​വ​രം പ​ങ്കു​വ​യ്ക്കാ​നാ​കു​മോ​യെ​ന്ന് ക​മ്മി​റ്റി​യി​ലെ ഒ​രം​ഗത്തിന്റെ ചോദ്യത്തിനാണ് പ​ട്ടേ​ൽ ഉ​ത്ത​രം ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 15.4 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തി​നു​മു​മ്പ് 17.7 കോ​ടി രൂ​പ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ഉ​ത്ത​രം ന​ൽ​കി.