LiveTV

Live

National

കടുപ്പമുള്ള ചോദ്യംചോദിച്ചതിന് സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് കോണ്‍ഗ്രസ് എംപി

കടുപ്പമുള്ള ചോദ്യംചോദിച്ചതിന് സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് കോണ്‍ഗ്രസ് എംപി
Summary
കടുപ്പമേറിയ ചോദ്യം ചോദിച്ചതിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്‍വ

കടുപ്പമേറിയ ചോദ്യം ചോദിച്ചതിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്‍വ. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പ്രതാപ് സിങ് ബജ്‌വ.

കടുപ്പമുള്ള ചോദ്യംചോദിച്ചതിന് സുഷമ സ്വരാജ് ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് കോണ്‍ഗ്രസ് എംപി

ഇറാഖില്‍ 39 ഇന്ത്യക്കാരെ കാണാതായതിനെക്കുറിച്ച് ചോദിച്ചതിനാണ് തന്നെ ബ്ലോക്ക് ചെയ്തതെന്ന് പ്രതാപ് സിങ് ബജ്‌വ പറയുന്നു. സുഷമ സ്വരാജ് തന്നെ ബ്ലോക്ക് ചെയ്തുവെന്ന അറിയിപ്പ് ട്വീറ്റ് ചെയ്താണ് എംപി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെയാണോ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യേണ്ടതെന്നും എംപി ചോദിക്കുന്നു.

സുഷമ സ്വരാജിന് ട്വിറ്ററില്‍ 10.9 മില്യണ്‍ ഫോളോവേഴ്സാണ് ഉള്ളത്. എംപിയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ബ്ലോക്ക് ചെയ്യുന്ന വിദേശകാര്യമന്ത്രിയുടെ രീതി ജനാധിപത്യവിരുദ്ധമാണെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം നേരത്തെ തന്നെ മറുപടി ലഭിച്ച ചോദ്യമാണ് എംപി വീണ്ടും ഉന്നയിച്ചതെന്നും ബ്ലോക്ക് ചെയ്തതില്‍ തെറ്റില്ലെന്നും സുഷമ അനുകൂലികള്‍ വാദിക്കുന്നു.