LiveTV

Live

National

ഡ്രൈവിങ് സ്‍കൂള്‍ ഉത്ഘാടനം ചെയ്ത സല്‍മാന്‍ ഖാനെതിരെ ട്രോള്‍മഴ

ഡ്രൈവിങ് സ്‍കൂള്‍ ഉത്ഘാടനം ചെയ്ത സല്‍മാന്‍ ഖാനെതിരെ ട്രോള്‍മഴ
Summary
കുപ്രസിദ്ധമായ ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ പ്രതിയായിരുന്ന സല്‍മാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നവമാധ്യമങ്ങള്‍ താരത്തിന്റെ ഉത്ഘാടന വാര്‍ത്തയെ യാതൊരു ദയയുമില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തിരിക്കുന്നത്

ദുബൈയിലെ ഒരു ഡ്രൈവിങ് സ്കൂള്‍ ഉത്ഘാടനം ചെയ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ട്രോള്‍മഴ. കുപ്രസിദ്ധമായ ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ പ്രതിയായിരുന്ന സല്‍മാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നവമാധ്യമങ്ങള്‍ താരത്തിന്റെ ഉത്ഘാടന വാര്‍ത്തയെ യാതൊരു ദയയുമില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തിരിക്കുന്നത്.

ഡ്രൈവിങ് സ്‍കൂള്‍ ഉത്ഘാടനം ചെയ്ത സല്‍മാന്‍ ഖാനെതിരെ ട്രോള്‍മഴ

ഒട്ടുമിക്ക ട്രോളുകളും ഹിറ്റ് ആന്‍ഡ് റണ്‍ കേസുമായി കൂട്ടിക്കെട്ടിയാണ്. ഡ്രൈവിങ് സ്കൂള്‍ ഉത്ഘാടനം ചെയ്താല്‍ മാത്രം പോര, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ നിന്ന് എങ്ങനെ ഊരിപ്പോരണം എന്ന വിഷയത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും താരത്തെ നിയോഗിക്കണമെന്നാണ് ചില ട്രോളുകള്‍.

ഡ്രൈവിങ് സ്‍കൂള്‍ ഉത്ഘാടനം ചെയ്ത സല്‍മാന്‍ ഖാനെതിരെ ട്രോള്‍മഴ