LiveTV

Live

National

അബദ്ധത്തില്‍ കാളക്കുട്ടിയെ കൊന്നു; വൃദ്ധയെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് നാട്ടുകൂട്ടം

അബദ്ധത്തില്‍ കാളക്കുട്ടിയെ കൊന്നു; വൃദ്ധയെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് നാട്ടുകൂട്ടം
Summary
ഗ്രാമത്തിന് പുറത്ത് പോയി ഏഴ് ദിവസം ഭിക്ഷയെടുക്കാനും, തുടര്‍ന്ന് ഗംഗാ നദിയില്‍ വന്ന് സ്നാനം ചെയ്യാനുമാണ് നാട്ടുകൂട്ടം ഉത്തരവിട്ടത്. ഭിക്ഷയെടുക്കുന്നതിനിടെ ബോധരഹിതയായ ഇവരെ..

മധ്യപ്രദേശില്‍ അബദ്ധത്തില്‍ കാളക്കുട്ടിയെ കൊന്ന വൃദ്ധ സ്ത്രീക്ക് നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ചെയ്ത 'പാപ'ത്തിന് പ്രായശ്ചിത്തമായി ഗ്രാമത്തിന് പുറത്ത് പോയി ഏഴ് ദിവസം ഭിക്ഷയെടുക്കാനും, തുടര്‍ന്ന് ഗംഗാ നദിയില്‍ വന്ന് സ്നാനം ചെയ്യാനുമാണ് നാട്ടുകൂട്ടം ഉത്തരവിട്ടത്. ശ്രീവാസ് നഗർ സ്വദേശി കമലേഷ് ദേവി(60)യാണ് നാട്ടുപഞ്ചായത്തിന്റെ ശിക്ഷക്കിരയായത്. ഭിക്ഷയെടുക്കുന്നതിനിടെ ബോധരഹിതയായ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബദ്ധത്തില്‍ കാളക്കുട്ടിയെ കൊന്നു; വൃദ്ധയെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് നാട്ടുകൂട്ടം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മുലയൂട്ടുന്ന പശുവിന്റെ അടുത്ത് നിന്നും കഴുത്തിലിട്ടിരിക്കുന്ന കയറില്‍ പിടിച്ചുകൊണ്ട് കാളക്കുട്ടിയെ നീക്കുകയായിരുന്നു കമലേഷ് ദേവി. എന്നാല്‍ കയര്‍ മുറുകി കാളക്കുട്ടി ചത്തു. പിന്നോക്കവിഭാഗമായ ശ്രീവാസ് സമുദായത്തിലെ അംഗമാണ് ഇവര്‍. സംഭവത്തെത്തുടര്‍ന്ന് സമുദായാംഗങ്ങൾ ശനിയാഴ്ച ഒരു പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഏഴ് ദിവസം ഭിക്ഷയെടുക്കാനും, തുടര്‍ന്ന് ഗംഗാ നദിയില്‍ വന്ന് സ്നാനം ചെയ്യാനും ദേവിക്ക് പഞ്ചായത്ത് ശിക്ഷ വിധിക്കുകയും ചെയ്തു.

ശിക്ഷയനുസരി‍ച്ച് ഭിക്ഷ യാചിച്ച ഇവര്‍ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ ചികിത്സയ്ക്ക് വിധേയമാക്കിയതായി ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അജിത് മിശ്ര പറഞ്ഞു. എന്നാല്‍ തന്റെ അമ്മ ഒരു തെറ്റ് ചെയ്തുവെന്നും ജാതി പഞ്ചായത്ത് മതവും ആചാരങ്ങളും മാത്രമാണ് പിന്തുടർന്നതെന്നും ദേവിയുടെ മകൻ അനിൽ ശ്രീവാസ് പറയുന്നു.

സംഭവത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തയറിഞ്ഞതെന്നും പോലീസ് സൂപ്രണ്ട് അനിൽ സിംഗ് കുശ്വാഹ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ടി ഇളയരാജം അറിയിച്ചു.