LiveTV

Live

National

പശു ഇറച്ചിയുടെ പേരിലുള്ള ആക്രമണം; പ്രതിഷേധവുമായി മുസ്‍ലിം മഹാ സഭ

പശു ഇറച്ചിയുടെ പേരിലുള്ള ആക്രമണം; പ്രതിഷേധവുമായി മുസ്‍ലിം മഹാ സഭ
Summary
പശുവിറച്ചിയുടെ പേരിലുള്ള കുപ്രചാരണങ്ങള്‍ വഴി രാജ്യത്തെ ദലിതരും മുസ്‍ലിംകളും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളാകുന്നത് വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ചത്

പശുവിറച്ചിയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരായ പ്രതിഷേധം തുടരുന്നു.ദളിത് - മുസ്‍ലിം വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്‍ലിം മഹാ സഭ ഡല്‍ഹി ജന്തമന്ദറില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.

പശുവിറച്ചിയുടെ പേരിലുള്ള കുപ്രചാരണങ്ങള്‍ വഴി രാജ്യത്തെ ദലിതരും മുസ്‍ലിംകളും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളാകുന്നത് വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് പ്രതിഷേധ കൂട്ടായമ സംഘടിപ്പിച്ചത്. പ്രതിഷേധ ക്കൂട്ടായമയുടെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. ഒപ്പുകളങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനാണ് മുസ്‍ലിം മഹാസഭയുടെ തീരുമാനം.

ഡല്‍ഹി ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച കൂട്ടായമയില്‍ മധ്യപ്രദേശ്, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് പങ്കെടുത്തത്.