LiveTV

Live

National

മൂന്നു വര്‍ഷം ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും ?

മൂന്നു വര്‍ഷം ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും ?
Summary
നിങ്ങളുടെ ആധാര്‍ നിഷ്‍ക്രിയമാകാന്‍ സാധ്യതയുണ്ടെന്ന കാര്യം അറിയുമോ ?

ബാങ്ക് അക്കൌണ്ടിനും മൊബൈല്‍ സിം കാര്‍ഡിനും പാന്‍ കാര്‍ഡിനും എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കും സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ആധാര്‍ സുപ്രധാന രേഖയായി.

മൂന്നു വര്‍ഷം ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും ?

അതേസമയം, നിങ്ങളുടെ ആധാര്‍ നിഷ്‍ക്രിയമാകാന്‍ സാധ്യതയുണ്ടെന്ന കാര്യം അറിയുമോ ? തുടര്‍ച്ചയായി മൂന്നു വര്‍ഷം നിങ്ങളുടെ ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ ഇത് പ്രവര്‍ത്തനരഹിതമാകും. യുഐഡിഎഐയുടെ വെബ്‍സൈറ്റ് വഴി ആധാറിന്റെ സ്ഥിതി വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം അറിയാന്‍ കഴിയും. വേരിഫൈ ആധാര്‍ നമ്പര്‍ എന്ന ലിങ്ക് വഴിയാണ് നിങ്ങളുടെ ആധാറിന്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടത്. ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ ബാങ്ക് അക്കൌണ്ടുമായോ പാന്‍ കാര്‍ഡുമായോ ഒക്കെ ബന്ധിപ്പിക്കാതിരിക്കുകയും ഒരു കാര്യത്തിനും രേഖയായി ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും.

ഇനി ആധാര്‍ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞാല്‍ വീണ്ടുമത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്ററുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ആവശ്യമായ മുഴുവന്‍ രേഖകളും നിങ്ങളുടെ പക്കലുണ്ടാകണം. പ്രവര്‍ത്തനരഹിതമായ ആധാര്‍ വീണ്ടും ആക്ടിവേറ്റ് ചെയ്യാന്‍ 25 രൂപയാണ് ഫീസ്.