LiveTV

Live

National

ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്‍ലുഖാന്‍റെ കുടുബത്തിന് എസ്ഐഒ പശുക്കളെ നല്‍കി

ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്‍ലുഖാന്‍റെ കുടുബത്തിന് എസ്ഐഒ പശുക്കളെ നല്‍കി
Summary
ഗോരക്ഷകര്‍ക്കും അവരുടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പെഹ്‍ലുഖാന്‍റെ കുടുംബത്തിന് പശുക്കളെ നല്‍കിയതെന്ന് എസ്ഐഒ

രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് ഗോരക്ഷകര്‍ അടിച്ച് കൊന്ന ഹരിയാന സ്വദേശിയായ ക്ഷീര കര്‍ഷന്‍ പെഹ്‍ലുഖാന്‍റെ കുടുബത്തിന് എസ്.ഐ.ഒ ദേശീയ ഘടകം പശുക്കളെ നല്‍കി. ഒരു കറവപ്പശുവിനെയും കിടാവിനെയുമാണ് നല്‍കിയത്.

ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്‍ലുഖാന്‍റെ കുടുബത്തിന് എസ്ഐഒ പശുക്കളെ നല്‍കി

ജയ്പൂരിലെ പശു മേളയില്‍ നിന്ന് കറവ പശുക്കളെ വാങ്ങിവരുന്ന വഴിക്കാണ് പെഹ്‍ലുഖാന്‍ രണ്ടാഴ്ച മുന്പ് മര്‍ദ്ദനത്തിനരയായിരുന്നത്. പശുക്കളെ വളര്‍ത്താനാണെന്നും ക്ഷീര കര്‍ഷകനാണെന്നും വിശദീകരിച്ചിട്ടും മുസ്ലിമാണെന്ന് പറഞ്ഞ് ഗോരക്ഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം പെഹ്‍ലുഖാന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്‍ലുഖാന്‍റെ കുടുബത്തിന് എസ്ഐഒ പശുക്കളെ നല്‍കി

ഈ സാഹചര്യത്തിലാണ് ഗോരക്ഷകര്‍ക്കും അവരുടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പെഹ്‍ലുഖാന്റെ കുടുംബത്തിന് പശുക്കളെ നല്‍കിയതെന്ന് എസ്ഐഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.