LiveTV

Live

National

ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്

ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്
Summary
ഇറോം ഷര്‍മ്മിളക്ക് തൗബ മണ്ഡലത്തില്‍ ലഭിച്ചത് കേവലം 90 വോട്ടുകള്‍ മാത്രം. നോട്ടക്ക് 143 പേര്‍ വോട്ടു ചെയ്തു.  

മണിപ്പൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോം ഷര്‍മ്മിളക്ക് കനത്ത തോല്‍വി. ഇറോം ഷര്‍മ്മിളക്ക് തൗബ മണ്ഡലത്തില്‍ ലഭിച്ചത് കേവലം 90 വോട്ടുകള്‍ മാത്രം. തൗബയില്‍ വിജയിച്ച ഒക്രാം ഇബോബി സിംങിന് 18649 വോട്ടുകളാണ് ലഭിച്ചത്. നോട്ടക്ക് 143 പേര്‍ വോട്ടു ചെയ്തു. മൂന്നുതവണ മുഖ്യമന്ത്രിയായ ഇബോബി എണ്ണായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്.

ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്

പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷമായി നിരാഹാരത്തിലായിരുന്നു ഇറോം ശര്‍മിള. നിരാഹാരം അവസാനിപ്പിച്ച് ശര്‍മിള രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്. നിയമം മാറ്റാന്‍ രാഷ്ട്രീയമേ വഴിയുള്ളൂ എന്ന് പ്രഖ്യാപിച്ചാണ് ഇറോം പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടി രൂപീകരിച്ചത്.

മുഖ്യമന്ത്രിയായ ഇബോബി സിങിനെതിരെ ശര്‍മിള മത്സരക്കുന്നത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഉരുക്കു വനിതയെന്ന് അറിയപ്പെട്ട ശര്‍മിളക്ക് പക്ഷേ കന്നിയങ്കത്തില്‍ നിലം തൊടാനായില്ല. 27271 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ വെറും 90 വോട്ട് കിട്ടിയ ഇവരുടെ സ്ഥാനം നോട്ടക്കും താഴെ അഞ്ചാമതായിരുന്നു. ബിജെപിയുടെ ബസന്ത സിങ് ആണ് രണ്ടാമത്.

അതേ സമയം പാര്‍ട്ടികള്‍ മണി പവറും മസില്‍ പവറും ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഇന്ന് രാവിലെ പറഞ്ഞ ശര്‍മിള, തോറ്റാല്‍ വീണ്ടും മത്സരക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.