LiveTV

Live

National

വിമാനത്തില്‍ അച്ചടക്കമില്ലാത്തവരെ വിലങ്ങണിയിക്കാന്‍ എയര്‍ഇന്ത്യ

വിമാനത്തില്‍ അച്ചടക്കമില്ലാത്തവരെ വിലങ്ങണിയിക്കാന്‍ എയര്‍ഇന്ത്യ
Summary
മാനത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നവർക്ക്​ പ്ലാസിക്​ കൊണ്ടുള്ള വിലങ്ങ്​ അണിയിക്കാനാണ്​ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്​.

വിമാനത്തിൽ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ എയർ ഇന്ത്യ. വിമാനത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നവർക്ക്​ പ്ലാസിക്​ കൊണ്ടുള്ള വിലങ്ങ്​ അണിയിക്കാനാണ്​ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്​.

നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ്​ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക്​ കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്​. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഈ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ്​ എയർ ഇന്ത്യ. ‘‘രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ്​ വെക്കുമെന്നും​ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പ്ലാസ്റ്റിക്​ വിലങ്ങുകള്‍ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക്​ യാത്രക്കാരുടെ സുരക്ഷയാണ്​ സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.