LiveTV

Live

National

പെരുമഴയത്തും ചെടിക്ക് വെള്ളമൊഴിച്ച് വനിതാ മേയര്‍ 'മാതൃക'യായി !; പരിഹാസമഴയുമായി സോഷ്യല്‍മീഡിയ

പെരുമഴയത്തും ചെടിക്ക് വെള്ളമൊഴിച്ച് വനിതാ മേയര്‍ 'മാതൃക'യായി !; പരിഹാസമഴയുമായി സോഷ്യല്‍മീഡിയ
Summary
വനനശീകരണം വ്യാപകമായ ഇക്കാലത്ത് ഒരു ചെടി നടുക എന്നത് പുണ്യപ്രവൃത്തിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.
പെരുമഴയത്തും ചെടിക്ക് വെള്ളമൊഴിച്ച് വനിതാ മേയര്‍ 'മാതൃക'യായി !; പരിഹാസമഴയുമായി സോഷ്യല്‍മീഡിയ

വനനശീകരണം വ്യാപകമായ ഇക്കാലത്ത് ഒരു ചെടി നടുക എന്നത് പുണ്യപ്രവൃത്തിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മഹാരാഷ്ട്രയിലെ വസായ് വിഹാര്‍ മേയര്‍ പ്രവീണ താക്കൂറും ഇതുപോലൊരു ചെടി നട്ടു. ചെടി നട്ടാല്‍ മാത്രം പോരല്ലോ, വെള്ളവും ഒഴിക്കേണ്ടേ. താന്‍ നട്ട ചെടിക്ക് വനിതാ മേയര്‍ സമൃദ്ധമായ വെള്ളമൊഴിക്കുകയും ചെയ്തു. ചെടി നടുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ കാമറ കണ്ടതോടെയായിരുന്നു വെള്ളമൊഴിക്കാന്‍ പ്രവീണക്ക് ആവേശം കൂടിയത്. പിന്നെ ഇടംവലം നോക്കാതെ ചെടിക്ക് വിവിധ പോസുകളില്‍ വെള്ളമൊഴിച്ചു. എന്നാല്‍ ഇതിലൊന്നും അസ്വാഭാവികതയല്ല. പക്ഷേ, പെരുമഴ പെയ്യുമ്പോള്‍, ചടങ്ങിനെത്തിയവര്‍ കുട ചൂടി നില്‍ക്കുമ്പോഴായിരുന്നു മേയറുടെ ഈ പ്രകടനം. മറ്റൊരാള്‍ പിടിച്ചിരുന്ന കുടയുടെ കീഴില്‍ നിന്ന് നനഞ്ഞുകുളിച്ചായിരുന്നു മേയര്‍ തന്റെ ചെടിക്ക് വെള്ളമൊഴിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പരിഹാസമഴയുമായാണ് ട്രോളന്‍മാര്‍ പ്രവീണയെ വരവേറ്റത്.