LiveTV

Live

National

സച്ചിനെയും ലതയെയും അപമാനിച്ച തന്‍മയ് ഭട്ടിനെ കൈകാര്യം ചെയ്യുമെന്ന് എംഎന്‍എസ്

സച്ചിനെയും ലതയെയും അപമാനിച്ച തന്‍മയ് ഭട്ടിനെ കൈകാര്യം ചെയ്യുമെന്ന് എംഎന്‍എസ്
Summary
അന്ത്യന്തം അപലപനീയമാണെന്നും ഇത്തരക്കാരെ റോഡിലിറങ്ങുമ്പോള്‍ തടഞ്ഞ് മര്‍ദിക്കണമെന്നും എംഎന്‍എസ് നേതാവ് അമേയ കൊപേകര്‍ ......
സച്ചിനെയും ലതയെയും അപമാനിച്ച തന്‍മയ് ഭട്ടിനെ കൈകാര്യം ചെയ്യുമെന്ന് എംഎന്‍എസ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഗായിക ലത മങ്കേഷ്കറെയും അപമാനിക്കുനന തരത്തിലുള്ള വീഡിയോവുമായി രംഗതെത്തിയ കൊമേഡിയന്‍ തന്‍മയ് ഭട്ടിനെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന. ഇത്തരമൊരു വീഡിയോ പുറത്തിറക്കാനുള്ള തീരുമാനം അന്ത്യന്തം അപലപനീയമാണെന്നും ഇത്തരക്കാരെ റോഡിലിറങ്ങുമ്പോള്‍ തടഞ്ഞ് മര്‍ദിക്കണമെന്നും എംഎന്‍എസ് നേതാവ് അമേയ കൊപേകര്‍ പറഞ്ഞു.

ഇന്‍റര്‍നെറ്റില്‍ നിന്നും വിവാദ വീഡിയോ നീക്കം ചെയ്യണമെന്നും എംഎന്‍എസ് ആവശ്യപ്പെട്ടു. സച്ചിന്‍Vs ലത സിവില്‍ വാര്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സച്ചിനോ കൊഹ്‍ലിയോ ആരാണ് കേമന്‍ എന്നതിനെച്ചൊല്ലി സച്ചിനും ലതയും തമ്മില്‍ തര്‍ക്കിക്കുന്നതാണ് വീഡിയോയുടെ പ്രമേയം.