LiveTV

Live

National

പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമെന്ന് സുഷമ സ്വരാജ്

പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമെന്ന് സുഷമ സ്വരാജ്
Summary
വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുകയെന്നാണ് തന്റെ ജീവിത ലക്ഷ്യമെന്നും വിദേശ കാര്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ഷവും നടത്തിവരുന്ന പ്രവാസി ഭാരതിയ ദിവസ് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയാകും പരിപാടി സംഘടിപ്പിക്കുക. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുകയെന്നാണ് തന്റെ ജീവിത ലക്ഷ്യമെന്നും വിദേശ കാര്യമന്ത്രി പറഞ്ഞു.

രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ മനസിലാക്കിയാകും അടുത്ത വര്‍ഷം മുതല്‍ പ്രവാസി ഭാരതിയ ദിവസ് സംഘടിപ്പിക്കുകയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സമ്മേളനവും ചര്‍ച്ചയും നടത്തും. വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള 12 ഇന്ത്യക്കാരെ പരിപാടിയിലേക്ക് ക്ഷണിക്കും. ഇവരുമായി വിശദമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കും.

ഇന്ത്യയില്‍ താമസിക്കുമ്പോള്‍ ഉള്ള അനുഭവം, വിദേശത്തെ ജീവിത സാഹചര്യം, ഇന്ത്യക്ക് പുറത്തേക്ക് പോകാനുള്ള കാരണങ്ങള്‍ എന്നീ വിഷയങ്ങളിലും ചര്‍ച്ച നടക്കും. അടുത്ത സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ ധാരണയായതായും മന്ത്രി പറഞ്ഞു. വരാണസിയില്‍ ജനുവരിയിലാണ് അടുത്ത പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ദുരിത സാഹചര്യത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കായി പ്രവൃത്തിക്കുന്ന ഇന്ത്യന്‍ സംഘടനകള്‍ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്. വിദേശകാര്യ സഹമന്ത്രിമാരായ എംജെ അക്ബര്‍, വികെ സിങ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.