LiveTV

Live

National

ഇസ്രത്ത് ജഹാന്‍ കേസില്‍ വന്‍സാരെയെ ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ

ഇസ്രത്ത് ജഹാന്‍ കേസില്‍ വന്‍സാരെയെ ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ
Summary
ണ്ട് പേര്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സി.ബി.ഐ പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ കേസില്‍ നിന്ന് മുന്‍ ഐ.പി.എസ് ഓഫിസറായ വന്‍സാരെയെയും മുന്‍ പൊലീസ് സുപ്രണ്ട് എന്‍.കെ അമീനെയും ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ. തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹരജിക്ക് മറുപടിയായാണ് സി.ബി.ഐ അഹമ്മദാബാദ് പ്രത്യേക സി.ബി.ഐ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. രണ്ട് പേര്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സി.ബി.ഐ പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐ രണ്ടാഴ്ചത്തെ സമയം ചോദിച്ചു. റിട്ടേയഡ് ഡി.ജി.പി പി.പി പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വന്‍സാരെയും അമിനും കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്നത്തെ യു.പി.എ സര്‍ക്കാര്‍ തനിക്കെതിരെ കേസ് കെട്ടിചമച്ചതാണെന്നും വന്‍സാരെ ആരോപിച്ചു.