LiveTV

Live

National

200 രൂപയുടെ നോട്ടുകൾ കൂടുതൽ അച്ചടിച്ചതാണ്​ നിലവിലെ നോട്ട്​ പ്രതിസന്ധിയുടെ കാരണമെന്ന്​ എസ്​.ബി.​ഐ

200 രൂപയുടെ നോട്ടുകൾ കൂടുതൽ അച്ചടിച്ചതാണ്​ നിലവിലെ നോട്ട്​ പ്രതിസന്ധിയുടെ കാരണമെന്ന്​ എസ്​.ബി.​ഐ
Summary
ഉയർന്ന മൂല്യമുള്ള കറൻസിക്കാണ്​ ക്ഷാമം അനുഭവപ്പെടുന്നത്​. 200 രൂപയുടെ നോട്ടുകൾ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല ഇതും പ്രതിസന്ധിക്ക്​ കാരണമായെന്ന്​ എസ്​.ബി.​ഐ വ്യക്​തമാക്കുന്നു.

200 രൂപയുടെ നോട്ടുകൾ കൂടുതൽ അച്ചടിച്ചതാണ്​ നിലവിലെ നോട്ട്​ പ്രതിസന്ധിയുടെ കാരണമെന്ന്​ എസ്​.ബി.​ഐയുടെ റിപ്പോർട്ട്​. 200 രൂപയുടെ കറൻസി അച്ചടി കൂട്ടി​യതോടെ മറ്റ്​ നോട്ടുകൾക്ക്​ വിപണിയിൽ ക്ഷാമമനുഭവപ്പെട്ടു.ഉയർന്ന മൂല്യമുള്ള കറൻസിക്കാണ്​ ക്ഷാമം അനുഭവപ്പെടുന്നത്​. 200 രൂപയുടെ നോട്ടുകൾ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല ഇതും പ്രതിസന്ധിക്ക്​ കാരണമായെന്ന്​ എസ്​.ബി.​ഐ വ്യക്​തമാക്കുന്നു.

ഏകദേശം 70,000 കോടി രൂപയുടെ കറൻസി ക്ഷാമം വിപണിയിൽ ഉണ്ടെന്നാണ്​ എസ്​.ബി.​െഎ വ്യക്​തമാക്കുന്നത്​. 2018​ൽ 15,29,100 കോടി രൂപ ഡെബിറ്റ്​ കാർഡുകളുപയോഗിച്ച്​ എ.ടി.എമ്മുകളിലുടെ പിൻവലിക്കപ്പെ​െട്ടന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​. 2017മായി താരത്മ്യം ചെയ്യുമ്പോള്‍ 12.2 ശതമാനം വർധനയാണ്​ എ.ടി.എം ഉപയോഗത്തിൽ ഉണ്ടായതെന്നും എസ്​.ബി.​ഐ വ്യക്​തമാക്കുന്നു.