LiveTV

Live

National

നാല് വര്‍ഷം മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്ന് സോണിയ

നാല് വര്‍ഷം മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്ന് സോണിയ
Summary
2014 മെയ് 16 മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ എന്നും ഇന്ത്യ ടുഡെ നടത്തിയ കോണ്‍ക്ലേവില്‍ സോണിയാ ഗാന്ധി ചോദിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യം നയിക്കുന്നത് കാഴ്ചപ്പാടില്ലാത്തവരാണെന്ന് വിമര്‍ശിച്ച സോണിയ, രാജ്യത്തിനായി മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപി വാദം ജനങ്ങളെ പരിഹസിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. 2014 മെയ് 16 മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ എന്നും ഇന്ത്യ ടുഡെ നടത്തിയ കോണ്‍ക്ലേവില്‍ സോണിയാ ഗാന്ധി ചോദിച്ചു.

മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്. ഇതിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിക്കുന്നു. പ്രതിപക്ഷ സ്വാതന്ത്ര്യം ആക്രമണത്തിന് വിധേയമായിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ‌മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന വാദമാണ് ബിജെപി ആവര്‍ത്തിക്കുന്നത്. 2014 മെയ് 16 മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ എന്നും സോണിയ ചോദിച്ചു. ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം അസഹിഷ്ണുത, ഭീതി എന്നിവ വളര്‍ത്തുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി സമൂഹത്തെ ധ്രുവീകരിക്കുന്നു. സുതാര്യതക്കായി വിവരാവകാശ നിയമം കൊണ്ട് വന്നെങ്കിലും ഗുണമുണ്ടായില്ല. അനാവശ്യ നിയന്ത്രണത്തിനുള്ള ഉപകരണമായി ആധാറിനെ ഉപയോഗിക്കുകയാണ് എന്നും സോണിയ കുറ്റപ്പെടുത്തി. 2019ല്‍ യുപിഎ ഭരണത്തില്‍ തിരിച്ചെത്തുമെന്നും ജനങ്ങളുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് പുതിയ രീതി അവലംബിക്കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.