LiveTV

Live

National

ടിഡിപി മന്ത്രിമാര്‍ രാജിവച്ചു

ടിഡിപി മന്ത്രിമാര്‍ രാജിവച്ചു
Summary
ആന്ധ്ര മന്ത്രിസഭയിലെ ബിജെപി അംഗങ്ങള്‍ ഇന്ന് രാവിലെ രാജിവച്ചിരുന്നു

ആന്ധ്രയ്ക്ക് പ്രത്യേകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പ്രധാനമന്ത്രി ചന്ദ്രബാബു നായിഡുവുമായി നടത്തിയ ആശയവിനിമയത്തിലും തീരുമാനമാകാഞ്ഞതിനെ തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയും പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയാണ് രാജികത്ത് കൈമാറിയത്,

സംസ്ഥാന വിഭജനസമയത്ത് ആന്ധ്രാപ്രദേശിന് കേന്ദ്രം വാഗ്ദാനം ചെയ്ത പ്രത്യേകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസമാണ് മന്ത്രിമാരെ പിന്‍വലിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി തീരുമാനിച്ചത്. രാവിലെതന്നെ രാജിവെക്കാനായിരുന്നു തീരുമാനമെങ്കിലും പ്രധാനമന്ത്രി സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് രാജി വൈകിയത്. രാജി ഒഴിവാക്കാനായി പ്രധാനമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചുവെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ആറ് മണിക്ക് പ്രധാനമന്ത്രിയുടെ വീട്ടിലെത്തി മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചത്.

ടിഡിപി മന്ത്രിമാര്‍ രാജിവച്ചു

വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയത്. ലോക്‌സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ ആറ് എംപിമാരുമാണ് ടിഡിപിക്കുള്ളത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോട ആന്ധ്രമന്ത്രിസഭയില്‍ നിന്ന് ബിജെപിയുടെ രണ്ട് മന്ത്രിമാരും രാജിവെച്ചു. കെ.ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവരാണ് നായിഡു മന്ത്രിസഭയില്‍ നിന്ന്‌ രാജി വെച്ചത്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.