LiveTV

Live

National

അനധികൃത പണനിക്ഷേപ പദ്ധതികള്‍ക്ക് കൂച്ചുവിലങ്ങ്

അനധികൃത പണനിക്ഷേപ പദ്ധതികള്‍ക്ക് കൂച്ചുവിലങ്ങ്
Summary
ചിട്ടി ഫണ്ടുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പരിഷ്കരിക്കാനുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

അനധികൃത പണനിക്ഷേപ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കൂച്ചുവിലങ്ങ് വരുന്നു. ഇതിനായുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചിട്ടി ഫണ്ടുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പരിഷ്കരിക്കാനുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റിലും പിന്നീട് ലോക്സഭയിൽ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബിൽ ചര്‍ച്ചയിലും പുതിയ ബില്ലുകളെ കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സൂചിപ്പിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ നിര്‍ണ്ണായക ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അനധികൃതവും നിയമ വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്കീമുകളെയും പദ്ധതികളെയും നിരോധിക്കലാണ് ദ ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപോസിറ്റ് ബില്‍ - 2018 എന്ന് പേരിട്ടിരിക്കുന്ന ബില്ലിന്‍റെ ഉദ്ദേശ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ശിക്ഷ ശിപാര്‍ശ ചെയ്യുന്ന ബില്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നത് മുടക്കം വരുത്തുന്നവര്‍ക്ക് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

1982ലെ ചിട്ടി ഫണ്ട് നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് കൊണ്ടുള്ളതാണ് മറ്റൊരു ബില്‍. ചിട്ടി ഫണ്ട് നിയന്ത്രണത്തിന് സംസ്ഥാനതല നിയമങ്ങളുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ചിട്ടിയുടെ കമ്മീഷന്‍‌ പരിധി 5 ശതമാനത്തില്‍ നിന്ന് 7 ശതമാനം ആക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്.