LiveTV

Live

National

ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞ്; വ്യോമ,റെയില്‍,റോഡ് ഗതാഗതം താറുമാറായി

ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞ്; വ്യോമ,റെയില്‍,റോഡ് ഗതാഗതം താറുമാറായി
Summary
4 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചപ്പോള്‍, 45 ട്രെയിനുകള്‍ വൈകിയോടുകയാണ്

ഉത്തരേന്ത്യയില്‍ തണുപ്പും മൂടല്‍ മഞ്ഞും രൂക്ഷമായി തുടരുന്നു. തണുപ്പ് കൂടിയതോടെ ഹരിയാനയില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. വ്യോമ റെയില്‍ , റോഡ് ഗതാഗതവും താറുമാറായി. മഞ്ഞ് കൂടിയതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി.

ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞും തണുപ്പും തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. തണുപ്പ് കൂടിയതോടെ ഹരിയാനയില്‍ സര്‍ക്കാര്‍ പ്രൈവറ്റ് സ്കൂളുകള്‍ തുറക്കുന്നത് ജനുവരി 14 വരെ നീട്ടി. ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ജമ്മുകശ്മീരില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിയിലും താഴെയാണ്. മഞ്ഞ് വീഴ്ച കനത്തതോടെ ദാല്‍ തടാകത്തില്‍ ഐസ് പാളികള്‍ രൂപപ്പെട്ടു. വ്യോമ, റെയില്‍, റോഡ് ഗതാഗതവും തടസ്സപ്പെട്ടു, ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 6 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ സര്‍വീസുകളും താറുമാറായി. 22 ട്രെയിനുകള്‍ റദ്ദാക്കി, 4 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചപ്പോള്‍ 45 ട്രെയിനുകള്‍ വൈകിയോടുകയാണ്. മണിക്കൂറില്‍ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. 4 മുതല്‍ 22 മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകുന്നുണ്ട്. കാഴ്ച പരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 21 ഡിഗ്രിയുമാണ്. പുകമഞ്ഞ് കനത്തതോടെ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണവും രൂക്ഷമായി.