LiveTV

Live

National

മുംബൈ പബ്ബിലെ തീപിടുത്തം; അനധികൃത നിര്‍മ്മാണങ്ങള്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കി

മുംബൈ പബ്ബിലെ തീപിടുത്തം; അനധികൃത നിര്‍മ്മാണങ്ങള്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കി
Summary
624 ഇടങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ 314 സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി.

മുംബൈയില്‍ പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ റെസ്‌റ്റോറന്റുകളിലും അനധികൃത നിര്‍മാണങ്ങള്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കി. ആയിരത്തിലധികം ഉദ്യോഗസ്ഥരും തൊഴിലാളികളും പൊളിച്ചുനീക്കലില്‍ പങ്കാളികളായി. 624 ഇടങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ 314 സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി.

മുംബൈയിലെ ലോവര്‍ പരേലിലെ റൂഫ്‌ടോപ്പ് പബ്ബില്‍ വെളളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിലെ അനധികൃത നിര്‍മാണത്തിനും സുരക്ഷാ വീഴ്ചകള്‍ക്കും നേരെ കോര്‍പറേഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.എം.സി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

24 വാര്‍ഡുകളുളള മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ മൂന്നുവീതം ടീമുകളാണ് ഓരോ വാര്‍ഡിലും പബ്ബുകളും തട്ടുകടകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയതെന്നാണ് കോര്‍പറേഷന്‍ വിശദീകരണം. അനധികൃതമെന്ന് നിര്‍മാണങ്ങള്‍ ഉടനടി പൊളിച്ചുനീക്കിയതാണ് റിപ്പോര്‍ട്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഇതിനായി അവധിയിലുളള ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ പബ്ബിന്റെ ഉടമകള്‍ക്കള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. സുരക്ഷാക്രമങ്ങളിലെ വീഴ്ചയ്ക്ക് ബി.എം.സിയിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.