LiveTV

Live

National

വെള്ളത്താടിയുള്ള വൃദ്ധന്‍ ടിവിയിലൂടെ നുഴഞ്ഞുകയറി നമ്മുടെ പണമെല്ലാം കൊണ്ടുപോയി: മനീഷ് തിവാരി

വെള്ളത്താടിയുള്ള വൃദ്ധന്‍ ടിവിയിലൂടെ നുഴഞ്ഞുകയറി നമ്മുടെ പണമെല്ലാം കൊണ്ടുപോയി: മനീഷ് തിവാരി
Summary
ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി നമ്മളെ കാണാന്‍ വരുന്ന സാന്‍റാക്ലോസ് അപ്പൂപ്പനെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി നമ്മളെ കാണാന്‍ വരുന്ന സാന്‍റാക്ലോസ് അപ്പൂപ്പനെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സാന്‍റ നമുക്ക് വേണ്ടതൊക്കെ തരുമ്പോള്‍ ഇന്ത്യയില്‍ വെള്ളത്താടിയുള്ള വൃദ്ധന്‍ നമ്മുടെ പണമെല്ലാം കൊണ്ടുപോയെന്നാണ് മോദിയുടെ പേര് പറയാതെ മനീഷ് തിവാരി വിമര്‍ശിച്ചത്.

ലോകമാകെ വെളുത്ത താടിയുള്ള വൃദ്ധന്‍ നമ്മുടെ വീടുകളില്‍ നുഴഞ്ഞുകയറി സോക്സില്‍ പണം നിക്ഷേപിച്ച് മടങ്ങുന്ന സമയമാണിത്. എന്നാല്‍ ഇന്ത്യയില്‍ വെള്ളത്താടിയുള്ള വൃദ്ധന്‍ ടെലിവിഷനിലൂടെ വീടുകളില്‍ നുഴഞ്ഞുകയറി നമ്മുടെ പോക്കറ്റില്‍ നിന്നും ലോക്കറില്‍ നിന്നുമെല്ലാം പണംകൊണ്ടുപോയി. സോക്സ് മാത്രം അവശേഷിപ്പിച്ചു എന്നാണ് മനീഷ് തിവാരിയുടെ വിമര്‍ശം.

നോട്ട് നിരോധം, ജിഎസ്ടി എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് മനീഷ് തിവാരിയുടെ ട്വീറ്റ്.