LiveTV

Live

National

മണ്ഡപത്തില്‍ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ ഒരാളും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി

മണ്ഡപത്തില്‍ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ ഒരാളും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി
Summary
വസ്ത്രസ്വാതന്ത്ര്യത്തിന് മേല്‍ അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും.

വസ്ത്രസ്വാതന്ത്ര്യത്തിന് മേല്‍ അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു കേന്ദ്രമന്ത്രി തന്നെ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ചാലോ ? കേന്ദ്ര മാനവവിഭവ വികസന സഹമന്ത്രി സത്യപാല്‍ സിങാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്.

വിവാഹ മണ്ഡപത്തിലേക്ക് ജീന്‍സ് ധരിച്ചെത്തുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ഒരു പുരുഷനും തയാറാകില്ലെന്ന് സത്യപാല്‍ സിങ് പറയുന്നു. ഗൊരഖ്‍പൂരില്‍ നടന്ന ഒരു ചടങ്ങിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. വധു പരമ്പരാഗത വസ്ത്രം അണിഞ്ഞില്ലെങ്കില്‍ പുരോഹിതര്‍ പൂജ നടത്തുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‍കാരം അനുസരിച്ച് ഓരോ അവസരങ്ങള്‍ക്കും അനുസരിച്ചുള്ള വസ്ത്രധാരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സത്യപാല്‍സിങിന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.