LiveTV

Live

National

അതിവേഗ ബുള്ളറ്റ് ട്രെയിന്‍ റൂട്ടിലെ ട്രെയിനുകള്‍ ഓടുന്നത് കനത്ത നഷ്ടത്തില്‍

അതിവേഗ ബുള്ളറ്റ് ട്രെയിന്‍ റൂട്ടിലെ ട്രെയിനുകള്‍ ഓടുന്നത് കനത്ത നഷ്ടത്തില്‍
Summary
മുംബൈയില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ വിവരാവകാശം പ്രകാരം ശേഖരിച്ചത്

കേന്ദ്ര സര്‍ക്കാര്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിലെന്ന് വിവരാവകാശ രേഖ. മുംബൈ-അഹമ്മദാബാദ് റൂട്ടിലെ സര്‍വ്വീസ് പശ്ചിമ റെയില്‍വേയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നു. ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് 40 ശതമാനം സീറ്റുകള്‍ കാലിയായിട്ടാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 30 കോടി രൂപയുടെ നഷ്ടം പശ്ചിമ റെയില്‍വേയ്ക്കുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

മുംബൈയില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ വിവരാവകാശം പ്രകാരം ശേഖരിച്ചത്. മുംബൈ-അഹമ്മദാബാദ് പാതയില്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.