LiveTV

Live

National

ജിമ്മിക്കി കമ്മൽ പാട്ടിന് ഡൽഹിയിലും നൃത്താവിഷ്കാരം

ജിമ്മിക്കി കമ്മൽ പാട്ടിന് ഡൽഹിയിലും നൃത്താവിഷ്കാരം
Summary
തരംഗമായ ജിമ്മിക്കി കമ്മൽ പാട്ടിന് ഡൽഹിയിലും നൃത്താവിഷ്കാരം. ഇന്ത്യാഗേറ്റിലാണ് ഡൽഹി മലയാളികൾ പാട്ടിനൊപ്പം ചുവടു വച്ചത്. മുണ്ടും സാരിയും ഉടുത്ത് എത്തിയവരെ..

തരംഗമായ ജിമ്മിക്കി കമ്മൽ പാട്ടിന് ഡൽഹിയിലും നൃത്താവിഷ്കാരം. ഇന്ത്യാഗേറ്റിലാണ് ഡൽഹി മലയാളികൾ പാട്ടിനൊപ്പം ചുവടു വച്ചത്. മുണ്ടും സാരിയും ഉടുത്ത് എത്തിയവരെ കണ്ട് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പാട്ട് കേട്ടതോടെ ഇന്ത്യാഗേറ്റിലെ സന്ദർശകരും ആവേശത്തിലായി.

സ്‌കൂൾ വിദ്യാർത്ഥിനി ലൈല മുതൽ ഗൂഗിളിൽ ഉദ്യോഗസ്ഥ ദീപ്തി വരെ ഇരുപതോളം പേരാണ് ചുവട് വച്ചത്.. എല്ലാവരും ഡാൻസ് ചെയ്യൂ എന്ന ആഹ്വാനത്തോടെയുള്ള പരിപാടി ഇന്ത്യാഗേറ്റിലെ സായാഹ്ന സന്ദർശകർക്കും കൗതുകമായി. കൂടുതൽ മലയാളികളെ സംഘടിപ്പിച്ചു ഡാൻസ് അവതരണങ്ങളും ഫ്‌ളാഷ് മോബുകളും സംഘടിപ്പിച്ച് കൂട്ടായ്മ വിപുലീകരിക്കാനാണ് ഇവരുടെ പരിപാടി.