LiveTV

Live

National

അവയവദാനം എളുപ്പമാക്കാന്‍ നിയമ ഭേദഗതിക്ക് കേന്ദ്രം

അവയവദാനം എളുപ്പമാക്കാന്‍ നിയമ ഭേദഗതിക്ക് കേന്ദ്രം
Summary
ആറ് വിഭാഗങ്ങളിലുള്ള ബന്ധുക്കളില്‍ നിന്ന് കൂടി അവയവം സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് നിയമ ഭേദഗതി

അവയവദാനം എളുപ്പമാക്കാന്‍ നിയമ ഭേദഗതിയുമായി കേന്ദ്രം. അവയവങള്‍ ദാനം ചെയ്യാന്‍ സാധിക്കുന്ന ബന്ധുക്കളുടെ പട്ടിക വിപുലീകരിക്കാനാണ് തീരുമാനം. ഭേദഗതി നിര്‍ദേശങളുടെ കരടിന്‍മേല്‍ പൊതുജനാഭിപ്രായ ശേഖരണത്തിനുള്ള സമയം ഇന്ന് പൂര്‍ത്തിയാകും.

1994ലെ ഹ്യൂമന്‍ ഓര്‍ഗന്‍സ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ നിയമമാണ് കേന്ദ്രം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. ആറ് വിഭാഗങ്ങളിലുള്ള ബന്ധുക്കളില്‍ നിന്ന് കൂടി അവയവം സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് നിയമ ഭേദഗതി. പുതിയ നിര്‍ദേശ പ്രകാരം രണ്ടാനച്ഛന്‍, രണ്ടാനമ്മ, അവരുടെ മക്കള്‍, മക്കളുടെ പങ്കാളികള്‍ എന്നിവര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യാനാകും.

2011ല്‍ നടത്തിയ ഭേദഗതിയിലൂടെ മുത്തശ്ശന്‍, മുത്തശ്ശി, പേരക്കുട്ടികള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും ഇരു വിഭാഗത്തിലെയും മിക്കവരുടെയും പ്രായം അവയവദാനത്തിന് അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പട്ടിക വിപുലീകരിക്കാനുള്ള തീരുമാനം.

വേഗത്തിലുള്ള അവയവദാനത്തിന് തടസ്സം സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ ഇല്ലാതാക്കണമെന്നും ലാഭേച്ഛയില്ലാത്ത അവയവദാനം രാജ്യവ്യാപകമായി അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.