LiveTV

Live

National

മെഡിക്കൽ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്ത അനിതയുടെ മൃതദേഹം സംസ്കരിച്ചു

മെഡിക്കൽ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്ത അനിതയുടെ മൃതദേഹം സംസ്കരിച്ചു
Summary
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അരിയല്ലൂരിലെ വീടിന് സമീപത്തെ ശ്മശാനത്തിൽ സംസ്കാരം നടത്തിയത്

തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്ത അനിതയുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അരിയല്ലൂരിലെ വീടിന് സമീപത്തെ ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകൾ.

ഇന്നലെ രാവിലെ എട്ടരയോടെയാണ് അനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. രാത്രി പത്തര മണി വരെ ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.കെ.സ്റ്റാലിൻ, ടി ടി വി ദിനകരൻ, തിരുമാലവൻ, മുത്തരസ്, തിരുന്നാവക്കരസ്, വിജയകാന്ത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. അനിതയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പാർട്ടി നൽകുമെന്ന് ഡിഎംകെ വർക്കിങ്ങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.തുടർ നടപടികൾ യോഗത്തിൽ ആലോചിക്കും.

അനിതയുടെ മരണത്തിൽ പ്രതിഷേധിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. കൂടുതൽ പ്രക്ഷോഭങ്ങൾ ഇന്നും നടക്കാൻ സാധ്യതയുള്ളതിനാൽ അരിയല്ലൂരിലും ചെന്നൈയിലുമെല്ലാം കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൂടുതൽ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചു.