LiveTV

Live

National

കൂറുമാറിയവന്റെ കുതികാല്‍വെട്ടി ജനങ്ങള്‍; ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍തിരിച്ചടിയായി എഎപി ജയം

കൂറുമാറിയവന്റെ കുതികാല്‍വെട്ടി ജനങ്ങള്‍; ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍തിരിച്ചടിയായി എഎപി ജയം
Summary
ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഡല്‍ഹിയിലെ ഭവാന നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടിക്ക് വന്‍ ജയം. ആപ്പില്‍ നിന്ന് രാജിവെച്ച സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റുന്ന വിജയമാണ് ഭവാനിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയത്. 24052 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ഥി രാം ചന്ദ്രയുടെ വിജയം. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൂറുമാറിയവന്റെ കുതികാല്‍വെട്ടി ജനങ്ങള്‍; ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍തിരിച്ചടിയായി എഎപി ജയം

ആം ആദ്മിയുടെ പാളയത്തില്‍ നിന്നും ജനങ്ങള്‍ തെരഞ്ഞെടുത്തതായിരുന്നു വേദ് പ്രകാശിനെ. എന്നാല്‍ പാളയം വിട്ട് ബിജെപിയില്‍ ചേരാന്‍ വേദ് പ്രകാശ് തീരുമാനിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. തുടര്‍ന്ന് വേദ് എഎപി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച് ബിജെപിയോട് കൂറുപുലര്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വേദ് എത്തി. ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു വേദിന്റെ ഈ രാഷ്ട്രീയനീക്കം. എന്നാല്‍ സമ്മതിദാനം നിര്‍വഹിക്കാനെത്തിയ ജനങ്ങള്‍ കൂറുമാറിയവന്റെ കുതികാല്‍വെട്ടുന്ന രാഷ്ട്രീയമാണ് കളിച്ചത്. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാര്‍ഥിക്ക് നേരിടേണ്ടി വന്നത് വമ്പന്‍ തോല്‍വിയും.

അന്തിമ ഫലം വന്നപ്പോള്‍ ആപ്പിന്റെ സ്ഥാനാര്‍ഥി രാം ചന്ദ്ര 59,886 വോട്ടുകള്‍ നേടിയപ്പോള്‍ വേദിന് ലഭിച്ചത് 35,834 വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാറിന് 31,919 വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ആപ്പിന്റെ കുതിപ്പ്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാം ഘട്ടത്തിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.