LiveTV

Live

National

സ്വകാര്യത; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം

സ്വകാര്യത; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രം
Summary
സ്വകാര്യത മൗലികാവകാശമാണെങ്കിലും പരമമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണെന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിന് ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

കോടതിവിധി സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിധി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമല്ലെന്ന് പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെങ്കിലും പരമമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സുപ്രീംകോടതി വിധി ഭരണഘടനയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം, സിപിഐ തുടങ്ങി ഇടത് പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തു.