LiveTV

Live

National

പുതിയ 50 രൂപ നോട്ട് വരുന്നു... ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പുതിയ 50 രൂപ നോട്ട് വരുന്നു... ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
Summary
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പുതിയ 50 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പുതിയ 50 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. പുതിയ 50 രൂപയുടെയും 20 രൂപയുടെയും നോട്ടുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.

പുതിയ 50 രൂപ നോട്ട് വരുന്നു... ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് ഇവ. ഫ്ല്യൂറസെന്റ് നീല നിറത്തിലുള്ള നോട്ടുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിലവിലെ 50 രൂപ നോട്ടുകളില്‍ നിന്നും നിറത്തിലും ഡിസൈനിലും തീര്‍ത്തും വ്യത്യസ്തമായാണ് പുതിയ നോട്ടിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കരിങ്കല്‍ രഥത്തിന്റെ ചിത്രവും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്. നിലവിലെ നോട്ടുകളുടേതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളായിരിക്കും നോട്ടുകളിലുണ്ടാകുക.

അതേസമയം, പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അടുത്തിടെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങളും നോട്ടുകള്‍ പുറത്തിറങ്ങുംമുമ്പ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.