LiveTV

Live

National

ഡല്‍ഹിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് നേരെ മാനേജറുടെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് നേരെ മാനേജറുടെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Summary
ഹോട്ടലിലെ ജീവനക്കാരിയായ യുവതിയെ സെക്യൂരിറ്റി മാനേജര്‍ അപമാനിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ ഹോട്ടല്‍ സെക്യൂരിറ്റി മാനേജറെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഓഫീസ് മുറിയിലുണ്ടായിരുന്ന..

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം. ഹോട്ടലിലെ ജീവനക്കാരിയായ യുവതിയെ സെക്യൂരിറ്റി മാനേജര്‍ അപമാനിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ ഹോട്ടല്‍ സെക്യൂരിറ്റി മാനേജറെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഓഫീസ് മുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് നേരെ മാനേജറുടെ അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മാനേജര്‍ യുവതിയോട് സംസാരിക്കുന്നതും തുടര്‍ന്ന് സാരിയില്‍ പിടിച്ചു വലിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ഇയാള്‍ കാറിലേക്ക് പിടിച്ചുവലിച്ചു കയറ്റുവാന്‍ ശ്രമിച്ചതായും പറയുന്നു.

തന്നെ ഉദ്യോഗസ്ഥന്‍ ശാരീരികമായി ഉപദ്രവിക്കുവാന്‍ ശ്രമിച്ചതായി യുവതി പറഞ്ഞു; "എന്റെ ജന്മദിനം ആയിരുന്നു അന്ന്. അയാള്‍ എന്നെ കാബിനിലേക്ക് വിളിപ്പിച്ചു. തന്റെ ക്രെഡിറ്റ് കാർഡ് എടുത്ത ശേഷം എനിക്കെന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചു. എന്നോട് അവിടെ ഇരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ഇരിക്കാതായപ്പോള്‍ എന്റെ സാരി വലിച്ചുമാറ്റുവാന്‍ ശ്രമിച്ചു. മുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനോട് പുറത്തുപോകുവാനും അയാള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു."

ഡൽഹി എയർപോർട്ടിനു സമീപത്തെ ഹോട്ടലിൽ ജൂലൈ 29 നാണ് സംഭവം നടന്നത്. അതേ രാത്രി തന്നെ സംഭവം മാനവവിഭവ വകുപ്പില്‍ റിപ്പോർട്ട് ചെയ്തെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ഭർത്താവിന്റെ നിർദ്ദേശപ്രകാരം ആഗസ്ത് ഒന്നിന് എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയായിരുന്നു.

എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷിഫ്റ്റിലെത്തിയ യുവതിയോട് ഡ്യൂട്ടി മാനേജർ എച്ച്ആർ വകുപ്പുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. 40മിനിറ്റോളം കാത്തിരുന്ന യുവതിക്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ നോട്ടീസാണ് ലഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുവാന്‍ സഹായിച്ച സഹപ്രവർത്തകനും പുറത്താക്കപ്പെട്ടിട്ടുണ്ട്.