LiveTV

Live

National

ആധാറില്ല; ഷെഹല റാഷിദിന്‍റെ എംഫില്‍ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു

ആധാറില്ല; ഷെഹല റാഷിദിന്‍റെ എംഫില്‍ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു
Summary
ആധാറില്ലാത്തതിന്‍റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിനി ഷെഹ്‌ല റാഷിദിന്റെ എംഫില്‍ ഡെസേട്ടേഷന്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചതായി പരാതി. ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍..

ആധാറില്ലാത്തതിന്‍റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിനി ഷെഹ്‌ല റാഷിദിന്‍റെ എംഫില്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചതായി പരാതി. ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാതിരുന്നതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണമെന്ന് ഷെഹ്‌ല പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷെഹ്‌ല ഇക്കാര്യം അറിയിച്ചത്.

ആധാറില്ല; ഷെഹല റാഷിദിന്‍റെ എംഫില്‍ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു

"ജെഎന്‍യു അധികൃതര്‍ എന്‍റെ എംഫില്‍ പ്രബന്ധം തരിച്ചയച്ചിരിക്കുകയാണ്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് കാരണം പറയുന്നത്. എനിക്ക് ആധാര്‍ ഇല്ല." ഷെഹല ട്വിറ്ററില്‍ കുറിച്ചു.

2) JNU Admin must accept my dissertation without Aadhaar number. I don't have one & it's illegal to force this upon any student. @mamidala90

— Shehla Rashid (@Shehla_Rashid) August 11, 2017

ആധാറെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല. വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനുള്ള ജെഎന്‍യു അധികൃതരുടെ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ഷെഹ്‌ല ആരോപിച്ചു. ''കരിയര്‍ പ്രതിസന്ധിയിലാകുമെന്ന് ഭയന്ന് വിദ്യാര്‍ഥികള്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുമെന്നാണ് ജെഎന്‍യു അധികൃതര്‍ കരുതുന്നത്. എന്നാല്‍ എന്നെ അതിനു കിട്ടില്ല.'' അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാറെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് യുജിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെളിവുസഹിതം ഷെഹ്‌ല ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.

1) @mamidala90 @registrarjnu here's a note on illegality of JNU's Aadhaar notification + 2 clarifications by UGC

U can't force Aadhaar pic.twitter.com/kokhY30Cd0

— Shehla Rashid (@Shehla_Rashid) August 11, 2017