LiveTV

Live

National

'ബ്ലൂവെയില്‍' ഇന്ത്യയിലും പടരുന്നു; ആത്മഹത്യക്ക് ശ്രമിച്ച 13കാരനെ രക്ഷപ്പെടുത്തി

'ബ്ലൂവെയില്‍' ഇന്ത്യയിലും പടരുന്നു; ആത്മഹത്യക്ക് ശ്രമിച്ച 13കാരനെ രക്ഷപ്പെടുത്തി
Summary
വിവാദ 'കൊലയാളി' ഗെയിം 'ബ്ലൂവെയിലു'മായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതത് രണ്ട് സംഭവങ്ങള്‍. ബ്ലൂവെയിലിന്റെ അന്‍പതാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ആത്മഹത്യക്ക് ശ്രമിച്ച..

ബ്ലൂവെയില്‍ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതത് രണ്ട് സംഭവങ്ങള്‍. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിവാദ ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയിലിന്റെ അന്‍പതാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ആത്മഹത്യക്ക് ശ്രമിച്ച 13വയസുകാരനെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ലാഹോറിലാണ് സംഭവം. സ്കൂളിന്റെ മൂന്നാംനിലയിലെ ജനല്‍ വഴി പുറത്തേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ കൂട്ടുകരുടെയും അധ്യാപകരുടെയും സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെടുത്തുകയായിരുന്നു.

'ബ്ലൂവെയില്‍' ഇന്ത്യയിലും പടരുന്നു; ആത്മഹത്യക്ക് ശ്രമിച്ച 13കാരനെ രക്ഷപ്പെടുത്തി

അതേസമയം മഹാരാഷ്ട്രയിലെ സോലാപൂരില്‍ കാണാതായ 14കാരനെ പൂനെയിലേക്കുള്ള ബസില്‍ നിന്നും പൊലീസ് കണ്ടെത്തി. ബ്ലൂവെയില്‍ ചാലഞ്ച് ടാസ്ക് ചെയ്യുവാനായാണ് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ബ്ലൂവെയില്‍ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട് ഈ രണ്ട് കേസുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ആകെ മൂന്ന് സംഭവങ്ങള്‍ ഇതോടെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച മുംബൈയില്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത 14കാരന്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി സുഹൃത്തുക്കളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

റഷ്യയില്‍ ഉത്ഭവിച്ച ബ്ലൂവെയില്‍ ഗെയിം കളിക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 50ടാസ്കുകള്‍ അടങ്ങുന്ന ഗെയിമില്‍ നിരവധി അപകടകരമായ ടാസ്കുകള്‍ വഴി പതിയെ 50ആമത്തെ ടാസ്കായ ആത്മഹത്യയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഓരോ ടാസ്കുകളും ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും അഡ്മിന് അയച്ചുകൊടുക്കണമെന്നതാണ് ഗെയിമിലെ വ്യവസ്ഥ. ഗെയിമിന്റെ ഒരു ഘട്ടത്തിലും പിന്തിരിയുക സാധ്യമല്ല.