LiveTV

Live

National

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി യോഗം ഇന്ന്

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി യോഗം ഇന്ന്
Summary
തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തിനെത്തും

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിന്‍റെ ലൈബ്രറി കെട്ടിടത്തില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തിനെത്തും.

ജിഎസ്ടി നടത്തിപ്പിലെ അപാകതകള്‍, അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരാക്രമണം, പശുക്കൊല, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം യോഗത്തില്‍ ഉയര്‍ത്തും. ഈ വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, പ്രതിരോധ തന്ത്രങ്ങള്‍ ഒരുക്കാന്‍ വൈകിട്ട് മൂന്ന് മണിക്ക് ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും നടക്കും.