LiveTV

Live

National

മകന് ട്രാഫിക് പിഴ: പൊലീസുകാരന് ബിജെപി നേതാവിന്‍റെ പരസ്യ ചീത്തവിളി

മകന് ട്രാഫിക് പിഴ: പൊലീസുകാരന് ബിജെപി നേതാവിന്‍റെ പരസ്യ ചീത്തവിളി
Summary
മകന് ട്രാഫിക് പൊലീസ് പിഴ ഈടാക്കിയതില്‍ രോഷംപൂണ്ടാണ് ബി.ജെ.പി നേതാവ് സ്ഥലത്തെത്തി പൊലീസുകാരെ ചീത്തവിളിച്ചത്.

ട്രാഫിക് നിയമം ലംഘിച്ച മകന് ഫൈന്‍ ഇട്ട പൊലീസുകാരോട് രോഷപ്രകടനം നടത്തി ബി.ജെ.പി നേതാവ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സിവില്‍ ലൈന്‍സ് മേഖലയിലെ സിതാറാം പുലിയയ്ക്ക് സമീപം പൊലീസ് ചെക്കിങ്ങിനിടെയായിരുന്നു സംഭവം.

മകന് ട്രാഫിക് പിഴ: പൊലീസുകാരന് ബിജെപി നേതാവിന്‍റെ പരസ്യ ചീത്തവിളി

ബി.ജെ.പി കോര്‍പ്പറേറ്റര്‍ അഷു റാസ്‌തോഗിയും അനുയായികളുമാണ് പൊലീസുകാരെ ചീത്തവിളിച്ചത്. ബുധനാഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് പ്രദേശത്തെ പൊലീസുകാര്‍ റാസ്‌തോഗിയുടെ മകന്‍ സുബ് റാസ്തോഗിയില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. സുബ് ഓടിച്ചിരുന്ന ബൈക്കിന്‍റെ അവശ്യരേഖകളൊന്നും അവന്‍റെ കയ്യിലുണ്ടായിരുന്നില്ല. മകന് ട്രാഫിക് പൊലീസ് പിഴ ഈടാക്കിയതില്‍ രോഷംപൂണ്ടാണ് ബി.ജെ.പി നേതാവ് സ്ഥലത്തെത്തി പൊലീസുകാരെ ചീത്തവിളിച്ചത്.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ വിവിധയിടങ്ങളില്‍ ഡ്യൂട്ടി ചെയ്തതിന്‍റെ പേരില്‍ പൊലീസുകാര്‍ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. അടുത്തിടെ ശ്രേഷ്ഠ താക്കൂര്‍ എന്ന പൊലീസുകാരി നിയമംലംഘിച്ച ബി.ജെ.പി നേതാവില്‍ നിന്നും പിഴ ഈടാക്കിയിരുന്നു. ഇതിന്‍റെ പേരില്‍ അവരെ കഴിഞ്ഞദിവസം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

ജൂണ്‍ 22 ന് വണ്ടിയുടെ രേഖകളും ഹെല്‍മറ്റും ഇല്ലാതെ യാത്രചെയ്ത് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിന് വേണ്ടി പാര്‍ട്ടിയുടെ സ്യാന സിറ്റി പ്രസിഡന്‍റ് മുകേഷ് ഭരദ്വാജ് ശ്രേഷ്ഠയുമായി തര്‍ക്കിക്കുന്ന വീഡിയോ വൈറലായിരുന്നു.