LiveTV

Live

National

ജി.എസ്.ടിക്ക് മുമ്പുള്ള സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ജി.എസ്.ടിക്ക് മുമ്പുള്ള സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
Summary
ജി.എസ്.ടി നടപ്പിലാക്കിയതോടെ മിക്ക ഉല്‍പന്നങ്ങളുടെയും വില സംബന്ധിച്ച് വിപണിയിലാകെ ആശയക്കുഴപ്പമാണ്.

ജി.എസ്.ടി നടപ്പാക്കും മുമ്പുള്ള സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ ചെറുകിട വ്യാപാരികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വില കൂടുന്ന ഉല്‍പന്നങ്ങള്‍ളുടെ വിശദാംശങ്ങള്‍ കാണിച്ച് പത്രപരസ്യം നല്‍കാന്‍ ഉല്‍പാദകരോടും ഇറക്കുമതിക്കാരോടും കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. വിലകുറഞ്ഞവയുടെ പാക്കറ്റിന് പുറത്ത് പുതിയ വില രേഖപ്പെടുത്താനുള്ള സമയം സെപ്റ്റംബര്‍ മുപ്പത് വരെ നീട്ടിയതായും കേന്ദ്രം അറിയിച്ചു.

ജി.എസ്.ടി നടപ്പിലാക്കിയതോടെ മിക്ക ഉല്‍പന്നങ്ങളുടെയും വില സംബന്ധിച്ച് വിപണിയിലാകെ ആശയക്കുഴപ്പമാണ്. പലയിടത്തും പഴയ വാറ്റ് നികുതിക്ക് ഇടാക്കി കൊണ്ട് തന്നെ പുറമെ ജി.എസ്.ടി കൂടി ചുമത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ പരാതി വ്യാപകമാതോടെയാണ് കേന്ദ്രം പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്‍. ജി.എസ്.ടിക്ക് നടപ്പിലാക്കും മുന്പ് നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ വില കൂടിയിട്ടുണ്ടെങ്കില്‍ അവ കൂടിയ വിലക്ക് തന്നെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കാം. അതിന് മുമ്പ് ചുരുങ്ങിയത് രണ്ട് പത്രങ്ങളിലെങ്കിലും ഈ വിലമാറ്റത്തെ പറ്റി ഉല്‍പാദകന്‍ പരസ്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. മാത്രമല്ല പുതിയ വിലയും പഴയ വിലയും കാണിച്ച് കൊണ്ടുള്ള സ്റ്റിക്കര്‍ സാധനങ്ങളുടെ മേല്‍ പതിപ്പിക്കുകയും വേണം. ഇൌ പ്രക്രിയ സെപ്റ്റംബര്‍ 30 നകം പൂര്‍‌ത്തികരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ജി.എസ്.ടിയില്‍ വില കുറഞ്ഞവ ,നേരത്തെയുണ്ടായ കൂടിയ വിലയില്‍ വില്‍ക്കുന്നത് തടയുമെന്നും പാസ്വാന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും ഒപ്പം വ്യാപാരിക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ജി.എസ്.ടി യെ കുറിച്ച് ബോധവല്‍ക്കരണംനടത്താനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.