LiveTV

Live

National

ബുക്കും പേപ്പറുമൊന്നും കാണണ്ട, വണ്ടിയില്‍ കന്നുകാലിയുണ്ടോ? അടി ഉറപ്പ്... വീണ്ടും ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം

ബുക്കും പേപ്പറുമൊന്നും കാണണ്ട, വണ്ടിയില്‍ കന്നുകാലിയുണ്ടോ? അടി ഉറപ്പ്... വീണ്ടും ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം
Summary
ഗുവാഹത്തിയിലെ പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്ത സംഭവം ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

കാലികളുമായി വാഹനത്തില്‍ വരികയായിരുന്ന ട്രക്ക് ഡ്രൈവര്‍ക്കും സഹായികള്‍ക്കും ക്രൂരമര്‍ദ്ദനം. അസമിലെ ഗുവാഹത്തി ജില്ലയിലെ സോനാപൂരിലാണ് സംഭവം. ഗുവാഹത്തിയിലെ പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്ത സംഭവം ഗോസംരക്ഷണത്തിന്റെ പേരിലുള്ള മര്‍ദ്ദനമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

ബുക്കും പേപ്പറുമൊന്നും കാണണ്ട, വണ്ടിയില്‍ കന്നുകാലിയുണ്ടോ? അടി ഉറപ്പ്... വീണ്ടും ഗോ രക്ഷകരുടെ അഴിഞ്ഞാട്ടം

കന്നുകാലി ഇടപാടിന് ആവശ്യമായ അനുമതിയും രേഖകളും ഉണ്ടായിട്ടും കാലികളുമായി വന്ന ട്രക്ക് ഡ്രൈവറെയും സഹായികളെയും ഗോസംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവര്‍ മര്‍ദ്ദിച്ചെന്നായിരുന്നു ഗുവാഹത്തിയിലെ പ്രാദേശിക ചാനല്‍ നല്‍കിയ വാര്‍ത്ത. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ട്രക്ക് ഡ്രൈവര്‍ മര്‍ദ്ദനത്തിനിരയായെന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് പ്രതികരണം. കന്നുകാലികളുമായി വരുന്ന മൂന്ന് വാഹനങ്ങള്‍ ഹിന്ദു യുവ ചത്ര പരിഷത്ത് ദിമോറിയ ഘടകം അംഗങ്ങള്‍ തടയുമെന്ന വിവരം ലഭിച്ചിരുന്നു എന്നും സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തെന്നുമാണ് പൊലീസിന്റെ വിശദീകരണം. പരിശോധനകള്‍ക്കായി വാഹനവും രേഖകളും ഗതാഗത വകുപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.