LiveTV

Live

National

പ്രതിദിനം ഇന്ധനവില പരിഷ്കരണം ഇന്നുമുതല്‍

പ്രതിദിനം ഇന്ധനവില പരിഷ്കരണം ഇന്നുമുതല്‍
Summary
പെട്രോള്‍ പമ്പ് ഉടമകള്‍ പ്രതിഷേധം അറിയിച്ചിരുന്നു

പ്രതിദിനം ഇന്ധനവില പരിഷ്കരിക്കുന്ന രീതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതിനെ തുടര്‍ന്നാണ് രാജ്യത്തെ എല്ലാ പെട്രോള്‍ കമ്പനികളും ഇന്ധനവില ദിവസേന പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ വില പരിഷ്കരിച്ചാല്‍ പുതിയ നിരക്കിനനുസൃതമായി ദിവസവും അര്‍ധരാത്രിയില്‍ യന്ത്രങ്ങള്‍ സജ്ജമാക്കേണ്ടിവരുമെന്നതില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ആറ് മണി മുതല്‍ മാത്രം പുതിയ നിരക്കില്‍ പെട്രോള്‍ വിതരണം ചെയ്താല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.