LiveTV

Live

National

ജിഎസ്ടി: 66ഇനങ്ങളുടെ നികുതി നിരക്കുകളില്‍ മാറ്റം

ജിഎസ്ടി: 66ഇനങ്ങളുടെ നികുതി നിരക്കുകളില്‍ മാറ്റം
Summary
ജിഎസ്ടിയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന 5 ശതമാനം അനുമാന നികുതി അതേപടി തുടരും. എന്നാല്‍ അനുമാന നികുതി അടക്കാന്‍ അനുവാദമുണ്ടായിരുന്ന ചെറുകിട കച്ചവടക്കാരുടെയും വ്യവസായികളുടെയും..

കയര്‍, കശുവണ്ടി ഉള്‍പ്പെടെ 133ഇനങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൌണ്‍സില്‍ പുതുക്കി നിശ്ചയിച്ചു. ഹോട്ടലുകളുടെ മേല്‍ നിശ്ചയിച്ച 5 ശതമാനം നികുതിയില്‍മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറായില്ല. 100 രൂപക്ക് താഴെയുള്ള സിനമ ടിക്കറ്റുകള്‍ക്ക് 18 ഉം 100 രൂപക്ക് മുകളിലുള്ളവക്ക് 28 ഉം ശതമാനം നികുതി ഈടാക്കും. അതേസമയം ലോട്ടറിയുടെ നിരക്കില്‍ തീരുമാനമുണ്ടായില്ല.

ചരക്കുകളും സേവനങ്ങളുമടക്കം 160 തോളം ഇനങ്ങളുടെ നിരക്കുകള്‍ പുനപ്പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെയും വ്യവസായ സംഘടനകളുടെയും ആവശ്യമാണ് ജി.എസ്ടി കൌണ്‍സില്‍ പരിഗണിച്ചത്.

കേരളത്തിന്‍റെ ആവശ്യ പ്രകാരം കയറിന്‍റെയും കശുവണ്ടിപ്പരിപ്പിന്‍റെയും നികുതി 12 ല്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. പ്ലൈവുഡിന്‍റെ നിരക്കില്‍ മാറ്റമില്ല. എ.സി യില്ലാത്ത ഹോട്ടലുകളുടെ മേല്‍ നിശ്ചയിച്ച 5 ശതമാനം സേവന നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീക്കാനും ലോട്ടറി യുടെ നികുതി 28 ശതമാനമാക്കാനുള്ള ശിപാര്‍ശ ചര്‍ച്ചക്കെടുക്കാനും കേന്ദ്രം തയ്യാറായില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടിയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന 5 ശതമാനം അനുമാന നികുതി അതേപടി തുടരും. എന്നാല്‍ അനുമാന നികുതി അടക്കാന്‍ അനുവാദമുണ്ടായിരുന്ന ചെറുകിട കച്ചവടക്കാരുടെയും വ്യവസായികളുടെയും വരുമാന പരിധി 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനമായി. ഈ മാസം 18 ന് ജി എസ് ടി കൌണ്‍സില്‍ വീണ്ടും യോഗം ചേരും.


നിരക്ക് പുതുക്കിയ പ്രധാന ഇനങ്ങള്‍:

സിനിമ ടിക്കറ്റ് 100 രൂപക്ക് താഴെ- 18 %
സിനിമ ടിക്കറ്റ് 100 രൂപക്ക് മുകളില്‍- 28%
കശുവണ്ടി പരിപ്പ് - 5 %
കയര് ‍- 5%
ഇന്‍സുലിന്‍ - 5%
ചന്ദനത്തിരി - 5%
പ്രിന്‍റര്‍‌ - 18 %
സ്കൂള്‍ ബാഗ് - 18 %
കളറിംഗ് പുസ്തകം- നികുതി ഇല്ല