LiveTV

Live

National

കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് കപില്‍ മിശ്ര

കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് കപില്‍ മിശ്ര
Summary
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ മന്ത്രി കപില്‍ മിശ്ര. കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചു, പാര്‍ട്ടി സംഭാവന സംബന്ധിച്ച് തെറ്റായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐക്ക് നാളെ പരാതി നല്‍കുമെന്നും കപില്‍ മിശ്ര പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം കുഴഞ്ഞുവീണ കപില്‍ മിശ്രയെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആംആദ്മി നേതാക്കള്‍ക്ക് വിദേശ യാത്രയ്ക്കുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നത് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലുളള കപില്‍ മിശ്ര 4 പുതിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചു, പാര്‍ട്ടി സംഭാവനയുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വച്ചു, തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ തെറ്റാണ്, മൊഹല്ല ക്ലിനിക് പദ്ധതിയില്‍ വലിയ അഴിമതി നടന്നിട്ടുണ്ട് എന്നിവയാണ് പുതിയ ആരോപണം.

ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാളെ സിബിഐയെ സമീപിക്കുമെന്നും തെളിവുകള്‍ കൈമാറുമെന്നും കപില്‍ മിശ്ര പറഞ്ഞു. എഎപി നേതാക്കളുടെ വിദേശയാത്ര സംബന്ധിച്ചും അന്വേഷണം വേണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മറുപടി ലഭിക്കും വരെ സമരം തുടരുമെന്നും കപില്‍ മിശ്ര ആവര്‍ത്തിച്ചു.