LiveTV

Live

National

ഇനി സഹനമില്ല, തിരിച്ചടിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം

ഇനി സഹനമില്ല, തിരിച്ചടിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം
Summary
വേണ്ടിവന്നാല്‍ ഏത് സമയവും അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നതിന്റെ തെളിവാണ് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം എന്ന് മനസിലാക്കുന്നതാണ് പാകിസ്താന് നല്ലതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

പാകിസ്താന്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ബിഎസ്എഫിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. വേണ്ടിവന്നാല്‍ ഏത് സമയവും അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നതിന്റെ തെളിവാണ് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം എന്ന് മനസിലാക്കുന്നതാണ് പാകിസ്താന് നല്ലതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ സന്ദേശം ഓര്‍ക്കുന്നത് നല്ലതാണെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി പാകിസ്താന് മുന്നറിയിപ്പ് നല്‍കി. വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്ന സന്ദേശമാണ് മിന്നലാക്രമണം നല്‍കുന്നതെന്നും രാജ് നാഥ് സിങ് ഓര്‍മിപ്പിച്ചു. അതിര്‍ത്തിയില്‍ നിരന്തരമായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. പാകിസ്താന്‍ ആക്രമിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍‍കാന്‍ ബിഎസ്എഎഫിന് നിര്‍ദ്ദേശം നല്‍കിയതായും രാജ്നാഥ് സിങ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ കഴിഞ്ഞയാഴ്ച് രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരു സൈന്യവും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.