LiveTV

Live

National

കശ്മീരില്‍ പാക് റോക്കറ്റാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പാക് റോക്കറ്റാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു
Summary
ഒരു ബിഎസ്എഫ് ജവാനും ഒരു സിആര്‍പിഎഫ് ജവാനുമാണ് മരിച്ചത്.

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ റോക്കറ്റാക്രമണം. പൂഞ്ച് മേഖലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ബിഎസ്എഫ് ജവാനും ഒരു സിആര്‍പിഎഫ് ജവാനുമാണ് മരിച്ചത്. അതിനിടെ, ജമ്മുകശ്മീര്‍ സംഘര്‍ഷം, സുക്മ നക്സല്‍ ആക്രമണം എന്നിവ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍, ഐബി തലവന്‍ എന്നിവര്‍ പങ്കെടുത്തു.