LiveTV

Live

National

കശ്മീര്‍: സുരക്ഷാസ്ഥിതി വിലയിരുത്താന്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നത യോഗം

കശ്മീര്‍: സുരക്ഷാസ്ഥിതി വിലയിരുത്താന്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നത യോഗം
Summary
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നത യോഗം ചേര്‍ന്നു.

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നത യോഗം ചേര്‍ന്നു. ഹിസ്ബുല്‍ മുജാഹിദന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം ആരംഭിച്ച സംഘര്‍ഷം ഒരു വര്‍ഷത്തോളമായിട്ടും അയവില്ലാത്ത സാഹചര്യത്തിലായിരുന്നു യോഗം. കശ്മീരിലെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പത്തൊമ്പതിനായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഇന്റെലിജെന്‍സ്‌ വകുപ്പിലെ മേധാവികള് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.